നടിയും മോഡലുമായ ബിദിഷ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മെയ് 2022 (17:19 IST)
ബംഗാളി നടിയും മോഡലുമായ മജൂംദറി(21)നെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് കൊൽക്കത്ത നാഗേർബസാറിലെ ഫ്‌ളാറ്റിൽ നടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാർഥമികനിഗമനം.ഫ്‌ളാറ്റിൽ നിന്നും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മോഡലും നടിയുമായ ബിദിഷ കഴിഞ്ഞ നാലുമാസമായി കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് താമസം. കാമുകനുമായുള്ള പ്രശ്‌നങ്ങളാണ് താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. നടിയുടെ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :