1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal Arattu film Released

മോഹന്‍ലാലിന്റെ ആറാട്ട് തിയറ്ററുകളില്‍

Arattu
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആറാട്ട് തിയറ്ററുകളിലെത്തി. രാവിലെ എട്ട് മണി മുതല്‍ കേരളത്തിലെ പല തിയറ്ററുകളിലും ഫാന്‍സ് ഷോ ആരംഭിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ തിയറ്ററുകളെ വന്‍ ആവേശത്തിലാക്കിയിരിക്കുകയാണ് സൂപ്പര്‍താര ചിത്രം. 11 മണിയോടെ സിനിമയുടെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവരും. വേള്‍ഡ് വൈഡായി 2700 സ്‌ക്രീനുകളിലാണ് ആറാട്ട് റിലീസ് ചെയ്യുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 
 
പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആറാട്ടിനുണ്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മാസ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ആറാട്ടില്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് ആറാട്ട്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സിബിഐയിലെ നായക കഥാപാത്രത്തിന് എസ്.എന്‍.സ്വാമി നല്‍കിയ പേര് അലി ഇമ്രാന്‍ എന്നായിരുന്നു; പിന്നീട് സംഭവിച്ചത് ചരിത്രം, ഒരു മമ്മൂട്ടി ബ്രില്ല്യന്‍സ്