അനുബന്ധ വാര്‍ത്തകള്‍
- 5 വര്‍ഷത്തിനുശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ്, ആറാട്ടില്‍ പാലക്കാട് ആര്‍.ഡി.ഒ ആയി ശ്രദ്ധ ശ്രീനാഥ്
- ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു, ക്യാമറയ്ക്ക് മുന്നില്‍ ശ്രിയ ശരണും അജയ് ദേവഗണും
- നെടുമുടി വേണുച്ചേട്ടനും ദാ ഇപ്പൊ പ്രദീപും,ആറാട്ടില്‍ ഒപ്പമുണ്ടായിരുന്നവര്‍, കുറിപ്പുമായി ബി ഉണ്ണികൃഷ്ണന്‍
- ആറാട്ടിനെ പിന്നിലാക്കാന്‍ രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'നും ആയില്ല,മോഹന്‍ലാല്‍ ചിത്രം ഒന്നാമത് തന്നെ
- ഹൈദരബാദിലൊന്നും ആരും സിനിമയെ നെഗറ്റീവായി വിമര്‍ശിക്കില്ല, കേരളത്തില്‍ അങ്ങനെയല്ല, സിനിമയെ കുറിച്ച് അറിയാത്തവര്‍ പോലും വിമര്‍ശിക്കും; മോഹന്‍ലാല്‍
കെജിഎഫിലെ 'ഗരുഡ' ആറാട്ടില്‍ നരസിംഹ സ്വാമി, ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ മോഹന്‍ലാലും !
'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' നാളെ തിയേറ്ററുകളിലേക്ക്. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ആറാട്ട് എന്നാണ് വിവരം.168 മിനിറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്ക് ഉള്ളത്.
കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു ആറാട്ടില്‍ നരസിംഹ സ്വാമിയായി വേഷമിടുന്നു.
നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ശ്രദ്ധ ശീനാഥാണ് നായിക.
വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.