അനുബന്ധ വാര്‍ത്തകള്‍
- ആദ്യം മുതലെ വയലൻസുള്ള സിനിമയെന്ന് പറഞ്ഞല്ലെ മാർക്കോ വന്നത്, പിന്നെയും കുറ്റം പറയുന്നത് എന്തിന്?, പ്രേക്ഷകരെ വിഡ്ഡികളാക്കിയിട്ടില്ലെന്ന് പൃഥ്വിരാജ്
- രശ്മികയ്ക്ക് ഒപ്പം മാത്രമല്ല ഭാവിയിൽ അവരുടെ മകളുടെ കൂടെയും അഭിനയിക്കും; 31 വയസ് പ്രായവ്യത്യാസത്തെക്കുറിച്ച് സൽമാൻ
- 27 ദിവസം ജയിലിൽ, റിയ നേരിട്ടത് മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ; ഒടുവിൽ നീതി, നന്ദി പറഞ്ഞ് റിയ
- സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെ, സിബിഐയുടെ അന്തിമറിപ്പോര്‍ട്ട്
- സൊസൈറ്റി വേറെ എന്തോ ആണെന്ന് പണ്ടാരോ പറഞ്ഞിട്ടില്ലെ, നമ്മുടെ യൂത്ത് അത്ര മോശപ്പെട്ടവരല്ല: ഖാലിദ് റഹ്മാൻ
എമ്പുരാന് വിജയമായാല്‍ മൂന്നാം ഭാഗം: മോഹന്‍ലാല്‍
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് മാര്‍ച്ച് 27 വ്യാഴാഴ്ച റിലീസ് ചെയ്യും
Mohanlal
എമ്പുരാന് ബോക്സ്ഓഫീസില്‍ വിജയമായാല്‍ ലൂസിഫറിന്റെ മൂന്നാം ഭാഗം പ്രഖ്യാപിക്കുമെന്ന് മോഹന്‍ലാല്‍. ലൂസിഫറിന്റെ അമ്പതാം ദിനത്തിലാണ് തങ്ങള്‍ എമ്പുരാന് പ്രഖ്യാപിച്ചതെന്നും ലാല്‍ പറഞ്ഞു. ഭരദ്വാജ് രംഗനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ലൂസിഫറിന്റെ 50-ാം ദിനത്തിലാണ് ഞങ്ങള്‍ രണ്ടാം ഭാഗമായ എമ്പുരാന് പ്രഖ്യാപിക്കുന്നത്. അതുപോലെ ഈ സിനിമ വിജയമായാല്‍ മൂന്നാം ഭാഗം ഉണ്ടാകും. ലൂസിഫര്‍ അവസാനിക്കുന്നത് എമ്പുരാന് എന്ന പാട്ടോടെയാണ്. സ്റ്റീഫന്റെ യാത്ര പൂര്‍ത്തിയാകണമെങ്കില്‍ മൂന്നാം ഭാഗം വേണം,' മോഹന്‍ലാല്‍ പറഞ്ഞു.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് മാര്‍ച്ച് 27 വ്യാഴാഴ്ച റിലീസ് ചെയ്യും. മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് എമ്പുരാനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാവിലെ ആറിനാണ് ആദ്യ ഷോ. ഒന്‍പത് മണിയോടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരും.