സൊസൈറ്റി വേറെ എന്തോ ആണെന്ന് പണ്ടാരോ പറഞ്ഞിട്ടില്ലെ, നമ്മുടെ യൂത്ത് അത്ര മോശപ്പെട്ടവരല്ല: ഖാലിദ് റഹ്മാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 21 മാര്‍ച്ച് 2025 (18:49 IST)
സമീപകാലത്ത് നാട്ടില്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ അക്രമം പെരുകുന്നതായി സൂചിപ്പിക്കുന്നതാണ് അടിക്കടി പുറത്തുവരുന്ന ക്രൈം റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ലഹരിമരുന്ന് ഉപയോഗവും ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായി മാറിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ കുറ്റവും ചെറുപ്പക്കാരുടെ മുകളിലിടാനുള്ള ശ്രമങ്ങളും പലകോണില്‍ നിന്നും നടക്കുന്നുണ്ട്. ഇപ്പോഴിതാ സമൂഹത്തെ സ്വാധീനിക്കുമോ സമൂഹത്തെ നന്നാക്കാനുള്ള ഉത്തരവാദിത്തം സിനിമയ്ക്കുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകനായ ഖാലിദ് റഹ്മാന്‍.


തന്റെ ഏറ്റവും പുതിയ സിനിമയായ ആലപ്പുഴ ജിംഖാന എന്ന സിനിമയുടെ പ്രചരണാര്‍ഥം ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ്സ് തുറന്നത്. സിനിമ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നതില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ എല്ലാ ഉത്തരവാദിത്തവും സിനിമയുടെ മേലെ ചാര്‍ത്തുന്നതില്‍ കാര്യമില്ലെന്നും ഖാലിദ് റഹ്മാന്‍ പറയുന്നു. ഇന്നത്തെ യൂത്തിനെ സമൂഹം ആവശ്യത്തിലധികം കുറ്റപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഖാലിദ് റഹ്മാന്റെ മറുപടി ഇങ്ങനെ.

സൊസൈറ്റി വേറെ എന്തോ ആണെന്ന് പണ്ടാരൊക്കെയോ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. സൊസൈറ്റിക്ക് പറയാനുള്ളത് സൊസൈറ്റി പറയും. അവര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ. മറ്റുള്ളവരെ പറ്റി അഭിപ്രായങ്ങളൊക്കെ പറയുക, പ്രവര്‍ത്തിക്കുക എന്നതൊക്കെയാണല്ലോ. യൂത്തിനെ പറ്റി പറഞ്ഞാല്‍ ചെറുപ്പക്കാരാണെങ്കിലും ചെറുപ്പക്കാരികളാണെങ്കിലും മോശപ്പെട്ടവരൊന്നും അല്ലല്ലോ, സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണം സിനിമയാണോ എന്ന് ചോദിച്ചാല്‍ സിനിമയല്ലാതെ മറ്റൊരു ആര്‍ട്ട് ഫോമിനെ കുറ്റം പറയാന്‍ പറ്റുമോ?, നമുക്ക് കഥകളിയെ കുറ്റം പറയാന്‍ പറ്റുമോ, ഓട്ടന്‍ തുള്ളലിനെ പറ്റുമോ മറ്റേത് ആര്‍ട്ട് ഫോമിനെ കാണിച്ചാണ് അത് കാരണമാണെന്ന് പറയാനാവുക. ഈ നാട്ടില്‍ നാലാള് കാണുന്നത് സിനിമയല്ലെ അതുകൊണ്ട് അതിലേക്കല്ലെ വരു. അത് വരട്ടെ. നമ്മള്‍ ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ കൂകിവിളിക്കും. ചിലപ്പോള്‍ ചീത്ത വിളിക്കും. എന്റെര്‍ടൈന്‍ ആവുമ്പോൾ നല്ലത് പറയും.
ഖാലിദ് റഹ്മാന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
കർണാടക ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിം​ഗ് ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

കേരള ബിജെപിക്ക് ഇനി പുതിയ മുഖം, നയിക്കാൻ രാജീവ് ചന്ദ്രശേഖർ

കേരള ബിജെപിക്ക് ഇനി പുതിയ മുഖം, നയിക്കാൻ രാജീവ് ചന്ദ്രശേഖർ
ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെയും തിരെഞ്ഞെടുക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷനെ ...

പൊതുനിരത്തിൽ മാലിന്യം തള്ളി; കെട്ട് തുറന്ന് വിലാസം നോക്കി ...

പൊതുനിരത്തിൽ മാലിന്യം തള്ളി; കെട്ട് തുറന്ന് വിലാസം നോക്കി മാലിന്യം തിരിച്ച് വീട്ടിലെത്തിച്ച് ശുചീകരണ തൊഴിലാളികൾ
കൊച്ചി: പൊതുനിരത്തിൽ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ച് വീട്ടിലെത്തിച്ച് ശുചീകരണ ...

ഇസ്രായേൽ വ്യോമാക്രമണം; ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് ...

ഇസ്രായേൽ വ്യോമാക്രമണം; ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
ഇസ്രായേൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ ...