1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. MissShetty MrPolishetty in theatres from 𝘼𝙐𝙂𝙐𝙎𝙏 4𝙩𝙝

കണ്ണുകള്‍ നനയാതെ സിനിമ കണ്ട് തീര്‍ക്കാന്‍ ആവില്ല, അനുഷ്‌കയുടെ 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' റിലീസ് പ്രഖ്യാപിച്ചു

Miss Shetty Mr Polishetty
അനുഷ്‌ക ഷെട്ടി വലിയൊരു തിരിച്ചു വരവിന്റെ പാതയിലാണ്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയാണ് താരം. ഷെഫായി നടി വേഷമിടും.മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.കണ്ണുകള്‍ നനയാതെ തിയേറ്ററുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവില്ലെന്ന് അനുഷ്‌ക ഷെട്ടി പറഞ്ഞു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഘടകങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടാകും. ഓഗസ്റ്റ് 4നാണ് റിലീസ്.
 
നവീന്‍ പൊലിഷെട്ടി നായകനായ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്.യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിശബ്ദം എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ ആയി കണ്ടത്.ഹേമന്ത് മധുകര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാക്ഷി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമയിലെ അഭിനയത്തിന് നടിക്ക് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആരാധകരെ ഉണര്‍ത്താന്‍ പ്രഭാസ്,സലാര്‍ ടീസര്‍ വരുന്നു