ദൃശ്യം 2 കന്നഡ റീമേക്ക് റിലീസ് പ്രഖ്യാപിച്ചു, ട്രെയിലര്‍
കെ ആര്‍ അനൂപ്|
Last Modified ശനി, 27 നവംബര്‍ 2021 (11:28 IST)
ദൃശ്യം 2 കന്നഡ റീമേക്ക് റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. 'ദൃശ്യ 2' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് നവ്യ. ട്രെയിലര്‍ പുറത്തിറങ്ങി.
പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്നു. രവിചന്ദ്രന്‍ ആണ് നായകനായി എത്തുന്നത്.
2014-ലായിരുന്നു ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തത്.മലയാളത്തില്‍ മീന ചെയ്ത 'റാണി' എന്ന കഥാപാത്രം 'സീത' എന്ന പേരില്‍ നവ്യ നായര്‍ ആയിരുന്നു വേഷമിട്ടത്.