ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ എന്നും പ്രചോദനമായിരുന്നു, സല്‍മാന്‍ ഖാനൊപ്പം ടോവിനോ തോമസ്, കുറിപ്പ് വായിക്കാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (15:08 IST)

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനൊപ്പമുള്ള ടോവിനോയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ സന്തോഷം ടോവിനോ പങ്കുവെച്ചു.

മിന്നല്‍ മുരളിയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയപ്പോഴാണ് ടൊവിനോ ബോളിവുഡ് താരത്തെ കണ്ടത്.സല്‍മാന്റെ വിനയത്തെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പും നടന്‍ പങ്കുവെച്ചു.

'ഞാന്‍ എന്റെ ജീവിതം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ എന്നും പ്രചോദനമായിരുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് എന്തെന്നാല്‍ നിങ്ങളെ കണ്ടുമുട്ടിയതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍താരമായിരുന്നിട്ടുവരെ നിങ്ങള്‍ എത്ര വിനയാധ്വീനനാണ്. ഇപ്പോള്‍ വിനയത്തിന്റെ കാര്യത്തിലും നിങ്ങള്‍ എനിക്ക് പ്രചോദനമാണ്. സാറിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്.'- ടൊവിനോ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :