അനുബന്ധ വാര്‍ത്തകള്‍
- മഹാമാരി കാലത്തെ പെരുന്നാള്‍, വീട്ടില്‍ തന്നെ ആഘോഷമാക്കാന്‍ അഭ്യര്‍ത്ഥിച്ച് നദിയ മൊയ്തു
- 'ആളാകെ മാറി', ലോക്ക് ഡൗണ്‍ ഒന്നും രണ്ടും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍
- 'മേപ്പടിയാന്‍' റിലീസിനൊരുങ്ങുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍
- വണ്‍ മില്യന്‍ കാഴ്ചക്കാരുമായി മേപ്പടിയാന്‍ ആദ്യഗാനം, ആരാധകരോട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍
- പ്രണാമം, പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം
മേപ്പടിയാനിലെ ഇന്ദ്രന്‍സ്, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദന്‍ ചിത്രമാണ് മേപ്പടിയാന്‍. ഇന്ദ്രന്‍സും സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രൂപം വെളിപ്പെടുത്തിക്കൊണ്ട് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മുസ്ലിം മത വിശ്വാസിയായ കഥാപാത്രത്തിനാണ് നടന്‍ അവതരിപ്പിക്കുന്നതെന്ന് തോന്നുന്നു. എല്ലാവര്‍ക്കും ഈദ് മുബാറക്ക് എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവന്നത്.
മേപ്പടിയാന്‍ റിലീസിനായി കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉടന്‍തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് നടന്‍ പറഞ്ഞിരുന്നു.വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.
സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു,മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍,ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.