പ്രണാമം, പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (11:08 IST)

കേരളത്തിന്റെ പ്രിയ നേതാവ് ആര്‍ ബാലകൃഷ്ണപിള്ളക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമ ലോകം. സംഭവബഹുലമായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഓരോ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു പാഠപുസ്തകമാണ്. ബാലകൃഷ്ണപിള്ളയുടെ വിയോഗം സിനിമ മേഖലയിലെ പ്രമുഖരെയും വേദനിപ്പിച്ചു.

അജു വര്‍ഗീസ്, ടോവിനോ തോമസ്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍ തുടങ്ങിയ താരങ്ങള്‍ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ബാലകൃഷ്ണപിള്ളയുടെ മരണവാര്‍ത്ത മകന്‍ കെ.ബി.ഗണേഷ് കുമാറാണ് ലോകത്തെ അറിയിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :