അനുബന്ധ വാര്‍ത്തകള്‍
- കുറുപ്പിനൊപ്പം സൈജു കുറുപ്പ്, 100 കോടി ക്ലബ്ബിലേക്കുള്ള യാത്രയില്‍ സിനിമ
- ദുല്‍ഖറിന്റെ കുറുപ്പിനൊപ്പം സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം ഉപചാരപൂര്‍വം ഗുണ്ടജയനും തിയറ്ററുകളില്‍ !
- പൃഥ്വിരാജ്-ഇന്ദ്രജിത്ത് ചിത്രം 'തീര്‍പ്പ്' ഒ.ടി.ടി റിലീസിന് ?
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജീത്തു ജോസഫിന്റെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകളുമായി ഉണ്ണിമുകുന്ദന്
- ദിലീപിന്റെ ജന്മദിനം, സിനിമ താരങ്ങളുടെ ആശംസകള്‍ കാണാം
അയ്യനെ കണ്ട് അനുഗ്രഹം വാങ്ങി, ഇനി മേപ്പടിയാന്‍ തീയറ്ററുകളിലേക്ക്
ഉണ്ണി മുകുന്ദന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മേപ്പടിയാന്‍. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക് എത്തുന്നുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
'കോവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതില്‍ സന്തോഷം തോന്നി. ഞാന്‍ ആദ്യമായി നിര്‍മിക്കുന്ന മേപ്പടിയാന്‍ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണ്. ഇതേ ചിത്രത്തില്‍ തന്നെ രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം നിര്‍വഹിച്ച വിനായക് ശശികുമാര്‍ വരികള്‍ എഴുതിയ ഒരു അയ്യപ്പ ഭക്തിഗാനം പാടാനും അത് ശബരിമല തന്ത്രി ശ്രീ കണ്ഠര് മഹേഷ് മോഹനര്‍ക് പ്രിയ സുഹൃത്ത് രാഹുല്‍ മാധവ് കൈമാറി പ്രകാശനം ചെയ്യാന്‍ സാധിച്ചതിലും ഒരുപാട് സന്തോഷം. രാഹുല്‍ മാധവിന് ഹൃദയം നിറഞ്ഞ നന്ദി.
ക്ഷേത്രം മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി , ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍ ,ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാര വാരിയര്‍, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ് പി പ്രേംകുമാര്‍ , ദേവസ്വം പി ആര്‍ ഓ സുനില്‍ ആറുമാനൂര്‍ , തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ സെന്‍സറിങ് പൂര്‍ത്തിയായി U സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
ചിത്രം ഉടന്‍ തന്നെ തീയേറ്ററിലേക് എത്തും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീഷിക്കുന്നു.'- മേപ്പടിയാന്‍ ടീം കുറിച്ചു.