മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍, നായികമാരായി ശോഭന, സുമലത, സുഹാസിനി, അണിയറയില്‍ പുതിയ ചിത്രം ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (16:13 IST)

മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ അഭിനയിക്കുന്ന ഒരു ചിത്രം കാണുവാനായി സിനിമാലോകം കാത്തിരിക്കുകയാണ്. അത്തരത്തിലൊരു സിനിമ ഉടന്‍ സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ദുല്‍ഖറും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്നു. വൈശാഖാണ് ചിത്രം സംവിധാനം ചെയ്ത് നിര്‍മ്മിക്കുന്നതെന്ന് പറയപ്പെടുന്നു

സുമലതയും സുഹാസിനിയും ഈ സിനിമയിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണെന്നും ശോഭനയും സിനിമയില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ആണ് ഫാന്‍ ഗ്രൂപ്പുകളും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :