അനുബന്ധ വാര്‍ത്തകള്‍
- ബോളിവുഡിൽ 'മാസ്റ്റർ' ആകാൻ ഋത്വിക് റോഷൻ, ഹിന്ദി റീമേക്ക് ഒരുങ്ങുന്നു !
- മാസ്റ്ററിനെ റാഞ്ചിയെടുത്ത് തമിഴ് റോക്കേഴ്സ്, റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പ്രിൻറ് എത്തി !
- വികാരാധീനനായി ‘മാസ്റ്റര്‍’ സംവിധായകന് ലോകേഷ് കനകരാജ് - “ഇത് പ്രതീക്ഷിച്ചില്ല” !
- #MasterReview അടിപൊളി ‘മാസ്റ്റര്‍’; വിജയ് തകര്‍ക്കുന്നു - ലോകേഷിന്റെ മരണമാസ് ത്രില്ലര്‍ !
- നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് തുറക്കും, മാസ്റ്റർ ആവേശത്തിൽ ആരാധകർ
125 കോടി നേട്ടവുമായി 'മാസ്റ്റർ'; വിജയ് ചിത്രം തകര്‍പ്പന്‍ ഹിറ്റ് !
മാസ്റ്റർ ബോക്‌സോഫീസിൽ വമ്പൻ നേട്ടങ്ങൾ കൈവരിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 125 കോടി രൂപ മാസ്റ്റർ നേടിയെന്നാണ് റിപ്പോർട്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷൻ മാസ് എന്റർടെയ്‌നറാണ്. ജനുവരി 13 മുതൽ 17 വരെയുള്ള പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച് തമിഴ്നാട്ടിൽനിന്ന് 81 കോടി, ടോളിവുഡിൽ നിന്ന് 20 കോടി, കർണാടകയിൽ നിന്ന് 14 കോടി, കേരളത്തിൽനിന്ന് 7.5 കോടി, ഹിന്ദി ഡബിഡ് പതിപ്പിന് 2.5 കോടി രൂപയും കളക്ഷൻ നേടാനായി.
ഏകദേശം 10 മാസത്തെ ഇടവേളക്കുശേഷം തിയേറ്ററുകൾ തുറന്നപ്പോൾ 50% കാണികളെ മാത്രമേ പ്രവേശിപ്പിച്ചിരുന്നു ഉള്ളൂ. എന്നിട്ടുപോലും വിജയ് ചിത്രത്തിന് വമ്പൻ നേട്ടങ്ങൾ കൈവരിക്കാനായി.
തമിഴിലെ രണ്ട് മുൻനിര താരങ്ങളായ വിജയും വിജയ് സേതുപതിയും തമ്മിലുള്ള ഏറ്റുമുട്ടൽ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. അതേസമയം മാസ്റ്റർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ വിജയ് അവതരിപ്പിച്ച കോളേജ് പ്രൊഫസറുടെ വേഷം ഹിന്ദിയിൽ ഋത്വിക് റോഷൻ അവതരിപ്പിക്കുമെന്നാണ് വിവരം. വിജയ് സേതുപതി തന്നെയാകും വില്ലൻ വേഷത്തിൽ എത്തുക.