മാസ്റ്ററിനെ റാഞ്ചിയെടുത്ത് തമിഴ് റോക്കേ‌ഴ്‌സ്, റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ പ്രിൻറ് എത്തി !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ജനുവരി 2021 (20:36 IST)
നൂറുകോടിയോളം ബഡ്ജറ്റിൽ നിർമ്മിച്ച വിജയ് ചിത്രം 'മാസ്റ്റർ'നെയും റാഞ്ചിയെടുത്ത് തമിഴ് റോക്കേഴ്സ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രിൻറുകൾ വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങി. വേറെയും ചില വെബ്സൈറ്റുകളിൽ 'മാസ്റ്റർ' സിനിമയുടെ പ്രിൻറ് പ്രത്യക്ഷപ്പെട്ടു.

പത്തു മാസങ്ങൾക്കു ശേഷം വീണ്ടും കേരളത്തിൽ തിയേറ്ററുകൾ തുറന്നത് മാസ്റ്ററിനൊപ്പമാണ്. കീർത്തി സുരേഷ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ തിയേറ്ററിലെത്തിയാണ് സിനിമ കണ്ടത്. അഭിനേതാക്കളും സംവിധായകനും ആരാധകർക്കൊപ്പം തിയേറ്ററിൽ ഇരുന്ന് സിനിമ കണ്ടു.

അതേസമയം മാസ്റ്റർ ഹിന്ദി പതിപ്പ് നാളെ റിലീസ് ചെയ്യും. വിജയ്-വിജയ് സേതുപതി കോമ്പിനേഷൻ രംഗങ്ങൾ ആരാധകരെ ആവേശഭരിതരാക്കി. മാളവിക മോഹനനും തൻറെ റോൾ ഗംഭീരമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :