ബ്രഹ്‌മാണ്ഡം പൊന്നിയിന്‍ സെല്‍‌വന്‍, ത്രിഷയ്‌ക്ക് വന്‍ ആക്ഷന്‍ സീക്വന്‍‌സുകള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ജനുവരി 2021 (10:06 IST)
മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്നിൽ എത്തുന്നുണ്ട്. ഹൈദരാബാദിൽ ഷൂട്ടിംഗ് സംഘത്തിനൊപ്പം താരം ചേർന്നു. ലോക്ക് ഡൗണിൽ ഈ ചിത്രത്തിനുവേണ്ടി നടി കുതിരസവാരി പഠിച്ചിരുന്നു.

കൊറോണ പ്രതിസന്ധിയെ തുടർന്ന് 'പൊന്നിയിൻ സെൽവൻ' ചിത്രീകരണം നീളുകയായിരുന്നു. റാമോജി ഫിലിം സിറ്റിയിൽ അടുത്തിടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്.

ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന പൊന്നിയിൻ സെൽവനിൽ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, ശരത്ത് കുമാർ, റഹ്മാൻ, ഐശ്വര്യ ലക്ഷ്മി എന്നിവരുൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്നു.

എ ആർ റഹ്മാൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജയമോഹനാണ് ഡയലോഗുകൾ എഴുതിയിരിക്കുന്നത്. രവിവർമൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :