നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് തുറക്കും, മാസ്റ്റർ ആവേശത്തിൽ ആരാധകർ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 13 ജനുവരി 2021 (07:52 IST)
തിരുവനന്തപുരം: നീണ്ട പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് തുറക്കും, രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെ മൂന്നു പ്രദർശനങ്ങൾ മാത്രമായാണ് തീയറ്ററുകൾ പ്രവർത്തിയ്ക്കുക. സാമുഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ട സീറ്റുകൾ അടുച്ചുകെട്ടും. വിജയ്‌യുടെ മാസ്റ്ററാണ് റിലീസിന് എത്തുന്ന ആദ്യ ചിത്രം, സിനിമ 200 തീയറ്ററുകളിൽ വരെ റിലീസ് ചെയ്തേക്കും. റിലീസിന് എത്താത്ത ഇടത്തരം തീയറ്ററുകൾ അടുത്ത ആഴ്ചകളിലാകും തുറക്കുക. മാസ്റ്ററിന് ശേഷം, 11 ഓളം മലയാള ചിത്രങ്ങൾ മുൻഗണന ക്രമത്തിൽ തീയറ്ററുകളിൽ എത്തും. ഫെബ്രുവരി പകുതിയോടെ മമ്മൂട്ടിയുടെ വൺ, മാർച്ച് 26ന് മോഹൻലാലിന്റെ മരയ്ക്കാർ എന്നിവ തീയറ്ററുകളിലെത്തും
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :