അനുബന്ധ വാര്‍ത്തകള്‍
- കാൻസറാണെന്ന് അറിഞ്ഞ് മമ്മൂട്ടിയെ വിളിച്ചിരുന്നു, നീ ഫൈറ്റ് ചെയ്യണമെന്നാണ് പറഞ്ഞത്: മണിയൻ പിള്ള രാജു
- 'ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നു' ധുരന്ധര്‍ 2വിന്റെ ഭാഗങ്ങള്‍ കണ്ടെന്ന് രുപാലി ഗാംഗുലി
- 23 വർഷത്തിന് ശേഷം ഒന്നിച്ചത് വെറുതെയായില്ല, ബോക്സോഫീസിൽ 6 ദിവസം കൊണ്ട് ആശകൾ ആയിരം നേടിയത്
- "ഐഎഫ്എഫ്കെ പോലെ ഒരു അന്താരാഷ്ട്ര സംഗീതോത്സവവും കേരളത്തിൽ കൊണ്ടുവരണം"; ഷഹബാസ് അമൻ
- "ഞങ്ങള്‍ വേര്പിരിഞ്ഞുകാണാന് ആളുകള്‍ കാത്തിരിക്കുന്നു, പ്രതികരിച്ചു മടുത്തു"; വിവാദങ്ങളില്‍ പ്രിയങ്ക ചോപ്ര
"എല്ലാം നഷ്ടമായി എന്നാണ് വിചാരിച്ചിരുന്നത്, അവരുടെ നന്മക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നു"; സന്തോഷം പങ്കുവച്ച് മണിയൻപിള്ള രാജു
"വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്... അവരുടെ ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു"
maniyan pillai raju
കഴിഞ്ഞ ദിവസം തൻ്റെ പേഴ്സ് കളഞ്ഞു പോയി, അതിൽ കുറച്ച് പൈസയും പൈസയെക്കാൾ വിലയുള്ള കാർഡുകളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജിന്റെ രൂപത്തിൽ വന്നതെന്നും അവരുടെ ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു എന്നും കുറിപ്പിൽ പറയുന്നു. പേഴ്സ് കളഞ്ഞുകിട്ടിയ മണികണ്ഠ സായൂജും ഭാര്യയുമൊത്തുള്ള ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
"നമസ്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി... കഴിഞ്ഞ ദിവസം എൻ്റെ പേഴ്സ് കളഞ്ഞു പോയി... അതിൽ കുറച്ച് പൈസയും പൈസയ്ക്കാൾ വില ഉള്ള കാർഡ് കളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോകാരൻ്റെ രൂപത്തിൽ വന്നത്...
എൻ്റെ പേഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്... എൻ്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് അത കൊണ്ട് വന്ന് തരുകയായിരുന്നു. വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്... അവരുടെ ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ..." എന്നാണ് ചിത്രത്തിനൊപ്പം മണിയൻപിള്ള കുറിച്ചിരിക്കുന്നത്"