അനുബന്ധ വാര്‍ത്തകള്‍
- സംവിധായകനുമായി അഭിപ്രായവ്യത്യാസം, സ്പിരിറ്റിൽ നിന്ന് പ്രകാശ് രാജ് പുറത്ത്
- രണ്ടാം ദിനത്തിൽ ഇരട്ടി കളക്ഷൻ, ജയറാമിൻ്റെ തിരിച്ചുവരവ്, ‘ആശകൾ ആയിരം’ വിജയത്തിലേക്ക്
- പൊങ്കൽ തൂക്കിയ സർപ്രൈസ് ഹിറ്റ്, ജീവയുടെ 'ടിടിടി' ഒടിടിയിലേക്ക് എവിടെ കാണാം?
- സച്ചിനും റീനുവും ഇനി ഒന്നിക്കില്ലെ?, ‘പ്രേമലു 2’ ഉപേക്ഷിച്ചതായി റിപ്പോർട്ട്
- എനിക്കിഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും, അതിൽ മറ്റുള്ളവർക്കെന്താണ്? വിമർശനങ്ങളോട് പ്രതികരിച്ച് ഐശ്വര്യലക്ഷ്മി
23 വർഷത്തിന് ശേഷം ഒന്നിച്ചത് വെറുതെയായില്ല, ബോക്സോഫീസിൽ 6 ദിവസം കൊണ്ട് ആശകൾ ആയിരം നേടിയത്
കുടുംബപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് ജയറാം - കാളിദാസ് ജയറാം ചിത്രമായ 'ആശകള്‍ ആയിരം' തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും- കാളിദാസ് ജയറാമും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകവ്യാപകമായി സിനിമ 10 കോടി ഗ്രോസ് കളക്ഷനിലേക്ക് കുതിക്കുകയാണ്.
റിലീസിന് ശേഷമുള്ള ആദ്യ അഞ്ച് ദിവസങ്ങളില്‍ തന്നെ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഒരു വടക്കന്‍ സെല്‍ഫി ഒരുക്കിയ പ്രജിത് ഒരുക്കിയ സിനിമ പഴയ ജയറാമിനെ തങ്ങള്‍ക്ക് തിരികെ നല്‍കിയതായാണ് ആരാധകര്‍ പറയുന്നത്. കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ സിനിമ വരും ദിവസങ്ങളിലും നേട്ടം കൊയ്യുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. ജയറാം, ആശ ശരത്, ഇഷാനി കൃഷ്ണ, കാളിദാസ് ജയറാം, ഷറഫുദ്ദീന് തുടങ്ങിയവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍.