അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഫെബ്രുവരി 2026 (18:19 IST)
ബോളിവുഡ് ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത ധുരന്ധര്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ആദിത്യ ധര്‍ സംവിധാനം ചെയ്ത ആദ്യ ഭാഗം ഇന്ത്യന്‍ ബോക്‌സോഫീസില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്തിരുന്നു. രണ്ടാം ഭാഗമായ ധുരന്ധര്‍ : ദ റിവഞ്ച് മാര്‍ച്ച് 19നാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ഇതിനിടെ സിനിമയിലെ ചില ഭാഗങ്ങള്‍ താന്‍ കണ്ടെന്നും ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നതാണെന്നും പറയുകയാണ് നടി രുപാലി ഗാംഗുലി.
രൂപാലി ഗാംഗുലിയുടെ
സഹോദരനായ വിജയ് ഗാംഗുലിയാണ് ധുരന്ധറിന്റെ ക്യാമറാമാന്‍. വിജായ് എഡിറ്റ് ചെയ്യവെയാണ് സിനിമയുടെ ചില ഭാഗങ്ങള്‍ കണ്ടെതെന്നും ചില രംഗങ്ങള്‍ സഹോദരനെ വീഡിയോ കോള്‍ ചെയ്തപ്പോഴും കണ്ടെന്നും രുപാലി പറയുന്നു. ധുരന്ധര്‍ രണ്ട് തവണ താന്‍ തിയേറ്ററില്‍ പോയി കണ്ട സിനിമയാണെന്നും രുപാലി പറഞ്ഞു. എന്‍ഡിടിവിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നതാണ്. ചില ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല, അത്രയ്ക്ക് മനോഹരമായിട്ടാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. ആ ഷോട്ട് വീണ്ടും റീവൈന്‍ഡ് ചെയ്ത് കാണിക്കാന്‍ ഞാന്‍ വിജയ്‌നോട് പറഞ്ഞു. ആദ്യഭാഗത്തിന്റെ വലിയ ഒരു ആരാധികയാണ് ഞാന്‍. രണ്ട് തവണയാണ് ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടത്. അതിനാല്‍ തന്നെ രണ്ടാം ഭാഗത്തിനായുള്ള വലിയ കാത്തിരിപ്പിലാണ്. രുപാലി ഗാംഗുലി പറഞ്ഞു.
രണ്‍വീര്‍ സിംഗിനൊപ്പം സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ധുരന്ധറിലുള്ളത്. ആദ്യഭാഗം വമ്പന്‍ വിജയമായതോടെ ഇത്തവണ ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്