അനുബന്ധ വാര്‍ത്തകള്‍
- Mammootty: അങ്ങനെയാണ് മുഹമ്മദ് കുട്ടി മമ്മൂട്ടിയായത് !
- ഖാലിദ് റഹ്മാന് പടത്തില്‍ മമ്മൂട്ടി നായകന്; തിരക്കഥ നിയോഗ് കൃഷ്ണ
- Kalamkaval: 'ഇനി റിലീസ് മാറ്റിയാല്‍ കാണാന്‍ വരില്ല'; കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന്
- Mammootty: റസ്ലിങ് പരിശീലകനായി മമ്മൂട്ടി
- Mammootty: 'മോനെ നിന്നെ മനസിലായിട്ടുണ്ട് നമുക്ക്'; ശല്യം ചെയ്യുന്ന പയ്യനോടു മമ്മൂട്ടി (വീഡിയോ)
Mammootty: എന്നെ അഹങ്കാരിയെന്ന് വിളിച്ചവർ പോലും എനിക്കായി പ്രാർഥിച്ചു, ഹോർത്തൂസ് വേദിയിൽ നന്ദിയറിയിച്ച് മമ്മൂട്ടി
മലയാള മനോരമ ഹോര്‍ത്തൂസ് വേദിയില്‍ തനിക്ക് രോഗാവസ്ഥയുണ്ടായപ്പോള്‍ പ്രാര്‍ഥിച്ചവര്‍ക്ക് നന്ദിയറിയിച്ച് മമ്മൂട്ടി. ഹോര്‍ത്തൂസ് ഉദ്ഘാടനപ്രസംഗത്തിലാണ് മലയാളത്തിന്റെ മഹാനടന്‍ ആരാധകരുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞത്. എന്നെ പറ്റി പല ആരോപണങ്ങളുണ്ട്. അഹങ്കാരിയെന്നും തലക്കനമുള്ളയാളെന്നും അങ്ങനെ പലതും. പലരും എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട്. എന്നാല്‍ എനിക്കൊരു രോഗാവസ്ഥയുണ്ടായപ്പോള്‍ എനിക്കായി പ്രാര്‍ഥിച്ചവരില്‍ അവരുമുണ്ടായിരുന്നു. അതാണ് ജീവിതത്തിന്റെ നന്മ. ചടങ്ങില്‍ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞു.
ഹോര്‍ത്തൂസിന് ദീപം കൊളുത്തി തുടക്കമിട്ട മമ്മൂട്ടി സിനിമയ്ക്കപ്പുറമുള്ള സൗഹൃദത്തിന്റെ നിറം പിടിപ്പിച്ച ചില നിമിഷങ്ങളും വേദിയില്‍ സമ്മാനിച്ചു. തനിക്ക് മമ്മൂട്ടി എന്ന പേര് ആദ്യമായി നല്‍കിയ ചങ്ങാതിയെ സദസ്സിന് മുന്‍പില്‍ പരിചയപ്പെടുത്തിയ മമ്മൂട്ടിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്റെ സുഹൃത്ത്, എടവനക്കാട് ശശിധരനാണ്. ആ പേര് സമ്മാനിച്ചത്. വലിയൊരു സദസ്സിന് മുന്നില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തണമെന്നുണ്ടായിരുന്നു. മമ്മൂട്ടി പറഞ്ഞു.