അനുബന്ധ വാര്‍ത്തകള്‍
- Kalamkaval Release Postponed: റിലീസിനു ഏഴ് ദിവസം മുന്‍പേ നിരാശപ്പെടുത്തുന്ന വാര്‍ത്തയുമായി മമ്മൂട്ടി കമ്പനി; 'കളങ്കാവല്‍' വൈകും
- Kalamkaval Detailing: സിനിമ കാണും മുന്‍പ് അറിയാം 'കളങ്കാവല്‍' നിഗൂഢതകള്‍
- Dulquer Salman: 'അതും പറഞ്ഞ് വാപ്പച്ചി ഇടയ്ക്ക് എന്നെ കളിയാക്കും': ദുൽഖർ സൽമാൻ
- Mammootty: ആ രണ്ട് കാരണങ്ങൾ കൊണ്ട് ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല: ഗീവർഗീസ് കൂറിലോസ്
- തകഴിയുടെ 'രണ്ടിടങ്ങഴി'? അടൂരും മമ്മൂട്ടിയും വീണ്ടും; നിര്‍മാണം മമ്മൂട്ടി കമ്പനി
Mammootty: 'മോനെ നിന്നെ മനസിലായിട്ടുണ്ട് നമുക്ക്'; ശല്യം ചെയ്യുന്ന പയ്യനോടു മമ്മൂട്ടി (വീഡിയോ)
പരിപാടിക്കിടെ സദസില്‍ നിന്ന് ഒരു യുവാവ് പലപ്പോഴും കൂവിവിളിക്കുകയും പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു
Mammootty
Mammootty: കൈരളി ടിവിയുടെ 25-ാം വാര്‍ഷികം നവംബര്‍ എട്ടിന് അബുദാബിയില്‍ വെച്ച് നടന്നിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാറും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയുടെ സാന്നിധ്യം പരിപാടികള്‍ കൂടുതല്‍ വര്‍ണാഭമാക്കി. കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ജയറാം, കലാഭവന്‍ ഷാജോണ്‍, ജോജു ജോര്‍ജ്, നിഖില വിമല്‍ തുടങ്ങി വന്‍ താരനിരയാണ് പരിപാടിയില്‍ പങ്കെടുത്തത്.
പരിപാടിക്കിടെ സദസില്‍ നിന്ന് ഒരു യുവാവ് പലപ്പോഴും കൂവിവിളിക്കുകയും പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി വേദിയില്‍ നില്‍ക്കുമ്പോഴും ഇത്തരത്തിലൊരു സംഭവമുണ്ടായി. ഇതിനെ മമ്മൂട്ടി ഡീല്‍ ചെയ്ത രീതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
രമേഷ് പിഷാരടിയും മമ്മൂട്ടിയും സംസാരിക്കുമ്പോഴാണ് സംഭവം. 'മോനെ നീ ഒരുത്തന് ആണല്ലോ ടാ' എന്ന് സദസിലേക്ക് നോക്കി രമേഷ് പിഷാരടി പറയുന്നതു കേള്‍ക്കാം. അതിനുശേഷം മമ്മൂട്ടിയും ഇതില്‍ ഇടപെടുന്നുണ്ട്. 'മോനെ നിന്നെ മനസിലായിട്ടുണ്ട് നമുക്ക്. അതുകൊണ്ട് അധികം ഓളിയിടേണ്ട' എന്നാണ് മമ്മൂട്ടി പറയുന്നത്.