Kalamkaval: 'ഇനി റിലീസ് മാറ്റിയാല്‍ കാണാന്‍ വരില്ല'; കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന്

അതേസമയം ഇനിയും റിലീസ് നീട്ടിയാല്‍ കളങ്കാവല്‍ കാണാന്‍ തിയറ്ററുകളിലേക്ക് എത്തില്ലെന്നു പോലും മമ്മൂട്ടി ആരാധകര്‍ പറയുന്നു

Kalamkaval Censoring, Mammootty in Kalamkaval, Kalamkaval Poster, Kalamkaval Release Mammootty Come Back, Kalamkaval Release Date, Kalamkaval Mammootty Psycho Role, Mammootty Smile in Kalamkaaval, Mammootty in Kalamkaaval, Mammootty Villain, Mammoott
Kalamkaval
രേണുക വേണു| Last Modified ബുധന്‍, 26 നവം‌ബര്‍ 2025 (08:41 IST)

Kalamkaval: റിലീസ് നീട്ടിയ കളങ്കാവല്‍ ഡിസംബര്‍ അഞ്ചിനു തിയറ്ററുകളിലെത്തും. നവംബര്‍ 27 നു റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് റിലീസ് നീട്ടുകയായിരുന്നു. നേരത്തെ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ വൈകി.

അതേസമയം ഇനിയും റിലീസ് നീട്ടിയാല്‍ കളങ്കാവല്‍ കാണാന്‍ തിയറ്ററുകളിലേക്ക് എത്തില്ലെന്നു പോലും മമ്മൂട്ടി ആരാധകര്‍ പറയുന്നു. വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ് കളങ്കാവലെന്നും റിലീസ് നീട്ടുന്നത് തങ്ങളെ നിരാശരാക്കുന്നുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഏതാണ്ട് എട്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. രോഗമുക്തി നേടി മമ്മൂട്ടി തിരിച്ചെത്തിയ ശേഷം റിലീസ് ആകുന്ന ആദ്യ സിനിമ കൂടിയാണ് ഇത്. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. വിനായകന്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :