അനുബന്ധ വാര്‍ത്തകള്‍
- പോലീസ് കുപ്പായം അഴിച്ച് വെച്ച് അച്ചായന് ആവാന്‍ മമ്മൂട്ടി.. മാസ് ലുക്കില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍
- വീണ്ടും സത്യൻ അന്തിക്കാട് റൂട്ടിൽ മോഹൻലാൽ, സന്തോഷം പങ്കുവെച്ച് അനൂപ് സത്യൻ
- കൽകിയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല, ബോക്സോഫീസിനെ ഞെട്ടിച്ച വിജയ് സേതുപതി സിനിമ ഒടിടിയിലേക്ക്
- 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നടി ജോമോളും
- ദുല്‍ഖറിന്റെ 'ലക്കി ഭാസ്കര്‍' മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ ഏഴിന്
Mammootty: ഓരോ ആഴ്ചയും ഓരോ ലുക്കാണോ?
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി കുടുംബസമേതം അവധിക്കാലം ആഘോഷിക്കുകയായിരുന്നു
Mammootty
Mammootty: സോഷ്യല്‍ മീഡിയയില്‍ വൈറലായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ലുക്ക്. കൂടുതല്‍ ചെറുപ്പമായാണ് മമ്മൂട്ടിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. കൈരളി ടിവി സംഘടിപ്പിച്ച ഫീനിക്‌സ് അവാര്‍ഡ്‌സ് 2024 ല്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. വെള്ളയില്‍ ബ്ലാക്ക് ഡിസൈന്‍സ് ഉള്ള സിംപിള്‍ ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്.
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി കുടുംബസമേതം അവധിക്കാലം ആഘോഷിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയുടേയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലണ്ടനില്‍ ആയിരുന്നു ഇരുവരും. അവധി ആഘോഷങ്ങള്‍ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ മമ്മൂട്ടി ഇതാദ്യമായാണ് ഒരു പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം മഹേഷ് നാരായണന്‍ ചിത്രത്തിലായിരിക്കും ഇനി മമ്മൂട്ടി അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും അണിനിരക്കുന്ന മഹേഷ് നാരായണന്‍ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്.