വീണ്ടും സത്യൻ അന്തിക്കാട് റൂട്ടിൽ മോഹൻലാൽ, സന്തോഷം പങ്കുവെച്ച് അനൂപ് സത്യൻ

Sathyan anthikad, Mohanlal
അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ജൂലൈ 2024 (13:35 IST)
Sathyan anthikad, Mohanlal
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഹിറ്റ് കോമ്പിനേഷനായ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും കൈകോര്‍ക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയിലാണ് മലയാളത്തിന്റെ ഹിറ്റ് ജോഡി വീണ്ടുമെത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് ഇത് സംബന്ധിച്ചുള്ള സൂചനകള്‍ പങ്കുവെച്ചത്.

അച്ഛന്റെ അടുത്ത എന്ന തലക്കെട്ടോട് കൂടി സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കൂടി നില്‍ക്കുന്ന ചിത്രം അനൂപ് സത്യന്‍ പങ്കുവെച്ചു. നൈറ്റ് കോള്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ സോനു ടിപിയാണ് പുതിയ ചിത്രത്തിന്റെ രചന. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയിലാണ് അവസാനമായി മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച സിനിമ വലിയ ഹിറ്റായിരുന്നു. 2022ല്‍ ജയറാം- മീര ജാസ്മിന്‍ എന്നിവരൊന്നിച്ച മകള്‍ എന്ന സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :