കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (17:06 IST)
മമ്മൂട്ടിയുടെ പുത്തന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ ദുബായ് പ്രമോഷന്‍ തിരക്കിലായിരുന്നു നേരത്തെ നടന്‍. ഇതെല്ലാം കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ താരത്തിന്റെ ലുക്കാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റ്.
വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന മെഗാസ്റ്റാറിനെയാണ് ചിത്രങ്ങളിലും വീഡിയോയിലും കാണാനായത്. അദ്ദേഹത്തിന്റെ കൂടെ ഭാര്യ സുല്‍ഫത്തും ഉണ്ടായിരുന്നു. പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മേക്കോവര്‍ എന്നാണ് പറയപ്പെടുന്നത്.ജോസ് എന്ന അച്ചായനാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.മിഥുന്‍ മാനുവല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.