'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നടി ജോമോളും

സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്‍ രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു

രേണുക വേണു| Last Modified ചൊവ്വ, 9 ജൂലൈ 2024 (11:03 IST)
താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടി ജോമോളെ തിരഞ്ഞെടുത്തു. വനിതാ ഭാരവാഹിയായാണ് ജോമോളെ തിരഞ്ഞെടുത്തതെന്ന് സംഘടന ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖ് അറിയിച്ചു. സംഘടന സോഷ്യല്‍ മീഡിയ ഇടപെടല്‍ സജീവമാക്കുമെന്നും സിദ്ദിഖ് പറഞ്ഞു.

സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്‍ രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിനു ഭരണഘടന ഭേദഗതി അടക്കം ആലോചിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്. അത് അമ്മയെ ബാധിക്കുന്നതല്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

'അമ്മ'യുടെ ഭരണഘടനയനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളില്‍ നാല് പേര്‍ സ്ത്രീകള്‍ ആയിരിക്കണം. ഈ നിയമം അനുസരിച്ചാണ് ഇപ്പോള്‍ ജോമോളെ അമ്മ എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :