അനുബന്ധ വാര്‍ത്തകള്‍
- സിനിമയിലെത്തും മുന്‍പ് ദുല്‍ഖറിന്റെ വിവാഹം കഴിയണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു; കാരണം ഇതാണ്
- അമരത്തിലെ അശോകന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് വൈശാലിയിലെ നടന്; പിന്നീട് സംഭവിച്ചത്
- ഖുറാനില്‍ നിന്ന് പത്ത് രൂപ എടുത്തു തന്നു, ഞാന്‍ ഭക്ഷണം കഴിച്ചു, ഹനീഫ പട്ടിണി കിടന്നു; അങ്ങനെയൊരാള്‍ മരിച്ചാല്‍ എങ്ങനെ കരയാതിരിക്കുമെന്ന് മണിയന്‍പിള്ള രാജു
- മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്നു വിളിച്ച് കൊച്ചിന് ഹനീഫ; 34 വര്‍ഷം മുന്‍പത്തെ വീഡിയോ
- പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി മമ്മൂട്ടി, വൈറല്‍ ഫോട്ടോഷൂട്ട്
ഞാന്‍ വിളിക്കാം, പുള്ളി വന്നിട്ട് റോള്‍ ഇല്ലെന്ന് പറയരുത്; കലാഭവന്‍ മണിക്കായി അന്ന് മമ്മൂട്ടി വാശിപിടിച്ചു
മലയാള സിനിമാലോകം ഞെട്ടലോടെ കേട്ട മരണവാര്‍ത്തയാണ് കലാഭവന്‍ മണിയുടേത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുമായെല്ലാം വ്യക്തിപരമായി വളരെ അടുപ്പമുള്ള നടനായിരുന്നു മണി. കലാഭവന്‍ മണിയുടെ തമിഴ് സിനിമാ പ്രവേശനത്തിനു അറിഞ്ഞോ അറിയാതെയോ നിമിത്തമായത് താനാണെന്ന് മമ്മൂട്ടി പലപ്പോഴും ഓര്‍ത്തിട്ടുണ്ട്.
മമ്മൂട്ടി നായകനായി അഭിനയിച്ച തമിഴ് സിനിമയാണ് മറുമലര്‍ച്ചി. ഈ സിനിമയില്‍ വടിവേലു ചെയ്യേണ്ടിയിരുന്ന ഹാസ്യ കഥാപാത്രം അവിസ്മരണീയമാക്കിയത് മണിയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ വടിവേലുവിന് വരാന്‍ സാധിക്കാതെ വന്നപ്പോള്‍ താന്‍ കലാഭവന്‍ മണിയെ വിളിക്കുകയായിരുന്നെന്ന് മമ്മൂട്ടി പറയുന്നു.
മലയാളത്തില്‍ കലാഭവന്‍ മണി എന്നൊരു നടനുണ്ട്. നല്ല അഭിനേതാവാണ്. അദ്ദേഹത്തെ വിളിക്കാമെന്ന് മമ്മൂട്ടി മറുമലര്‍ച്ചി സംവിധായകനോട് പറഞ്ഞു. സംവിധായകന്‍ 'ഓക്കെ' പറഞ്ഞു. ഞാന്‍ മണിയെ വിളിക്കാം, പിന്നീട് പുള്ളി വന്നിട്ട് റോള്‍ ഇല്ലെന്ന് പറയരുത് എന്ന് മാത്രമായിരുന്നു മമ്മൂട്ടിയുടെ ഡിമാന്‍ഡ്. ഒടുവില്‍ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് മണി എത്തുകയും മറുമലര്‍ച്ചിയിലെ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.