അനുബന്ധ വാര്‍ത്തകള്‍
- അമരത്തിലെ അശോകന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് വൈശാലിയിലെ നടന്; പിന്നീട് സംഭവിച്ചത്
- ഖുറാനില്‍ നിന്ന് പത്ത് രൂപ എടുത്തു തന്നു, ഞാന്‍ ഭക്ഷണം കഴിച്ചു, ഹനീഫ പട്ടിണി കിടന്നു; അങ്ങനെയൊരാള്‍ മരിച്ചാല്‍ എങ്ങനെ കരയാതിരിക്കുമെന്ന് മണിയന്‍പിള്ള രാജു
- മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്നു വിളിച്ച് കൊച്ചിന് ഹനീഫ; 34 വര്‍ഷം മുന്‍പത്തെ വീഡിയോ
- പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി മമ്മൂട്ടി, വൈറല്‍ ഫോട്ടോഷൂട്ട്
- 'എനിക്കൊരു പിടിയും കിട്ടുന്നില്ല', 'നിനക്ക് പിടിയൊന്നും കിട്ടണ്ട, ഇങ്ങോട്ട് വന്നാല്‍ മതി'; ദുല്‍ഖറിനോട് ലാല്‍ ജോസ് പറഞ്ഞു
സിനിമയിലെത്തും മുന്‍പ് ദുല്‍ഖറിന്റെ വിവാഹം കഴിയണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു; കാരണം ഇതാണ്
സിനിമയിലെത്തും മുന്‍പ് വിവാഹം കഴിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. വിവാഹത്തിന്റെ കാര്യത്തില്‍ വാപ്പച്ചിയുടെ വഴി തന്നെയാണ് ദുല്‍ഖറും തിരഞ്ഞെടുത്തത്. സിനിമയിലെത്തും മുന്‍പാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിച്ചത്. അമാല്‍ സുഫിയയെ വിവാഹം കഴിക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന് പ്രായം 25 ആയിരുന്നു. അമാലിന് ദുല്‍ഖറിനേക്കാള്‍ അഞ്ച് വയസ് കുറവായിരുന്നു.
സിനിമയില്‍ എത്തും മുന്‍പ് വിവാഹം കഴിക്കണമെന്ന് മമ്മൂട്ടിയാണ് ദുല്‍ഖറിനെ ഉപദേശിച്ചത്. നേരത്തെ വിവാഹം കഴിക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ പക്വത കൈവരിക്കാന്‍ സഹായിക്കുമെന്നാണ് വാപ്പച്ചി അക്കാലത്ത് തന്നോട് പറഞ്ഞിരുന്നതെന്ന് ദുല്‍ഖര്‍ ഓര്‍ക്കുന്നു. കൂടുതല്‍ ഉത്തരവാദിത്തവും ലക്ഷ്യബോധവും ജീവിതത്തില്‍ ഉണ്ടാകാന്‍ വിവാഹം കഴിക്കുകയാണ് വേണ്ടതെന്ന് വാപ്പച്ചി ഇടയ്ക്കിടെ തന്നോട് പറഞ്ഞിരുന്നതായി ദുല്‍ഖര്‍ ഓര്‍ക്കുന്നു. ആദ്യമൊക്കെ വിവാഹത്തിനു ദുല്‍ഖര്‍ എതിരായിരുന്നു. കുറച്ചുകൂടെ കഴിഞ്ഞ് മതി വിവാഹമെന്നായിരുന്നു നിലപാട്. എന്നാല്‍, അമാലിനെ പരിചയപ്പെട്ടതോടെ ആ കഥയില്‍ ട്വിസ്റ്റ് സംഭവിച്ചു.