1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty about Covid

വീട്ടില്‍ ഐസൊലേഷനില്‍, നേരിയ പനിയുണ്ട്: മമ്മൂട്ടി

Mammootty
തന്റെ ആരോഗ്യവിവരം ആരാധകരെ അറിയിച്ച് കോവിഡ് ബാധിതനായ നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ വഴിയാണ് അദ്ദേഹം ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. നേരിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തനിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചിട്ടും തനിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചെന്നും താരം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
 
അടുത്ത ലേഖനം
മമ്മൂട്ടിക്ക് കോവിഡ് ! പ്രാര്‍ത്ഥനയോടെ സിനിമാലോകം