അനുബന്ധ വാര്‍ത്തകള്‍
- 51 years of Mammoottysm: 'മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ അയാള്‍ നമ്മുടെ മനസമാധാനം കളയും: സത്യന്‍ അന്തിക്കാട്
- 51 Years of Mammoottysm: 'ആര്‍ക്കും എന്നെ വേണ്ടാത്ത അവസ്ഥ, ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു'; സിനിമയിലെ തുടര്‍ പരാജയങ്ങളെ കുറിച്ച് മമ്മൂട്ടി (വീഡിയോ)
- രമ്യ നമ്പീശനും മീര നന്ദനും ദിവ്യ ഉണ്ണിയുടെ സഹോദരിമാരാണ് ! അറിയുമോ?
- ഇവന് തലയ്ക്ക് വെളിവില്ല,എന്തിനാണ് ഇങ്ങനെ പൊക്കി കൊണ്ട് നടക്കുന്നത്, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാറിയും തിരിഞ്ഞും അയാളുടെ അഭിമുഖങ്ങള്‍ എടുക്കുന്നു.... സംവിധായകന് അഖില്‍ മാരാരുടെ കുറിപ്പ്
- Theerppu Official Teaser 2:ഇന്ദ്രജിത്തും പൃഥ്വിരാജും നേര്‍ക്കുനേര്‍,തീര്‍പ്പ് ടീസര്‍ 2
ക്ലാസ് കട്ട് ചെയ്ത് സിനിമയില്‍ അഭിനയിക്കാന്‍ പോയ പൊടിമീശക്കാരന്‍; മമ്മൂട്ടിയിസത്തിന് 51 വര്‍ഷം
സത്യന്റെ അവസാന ചിത്രങ്ങളിലൊന്ന് തന്നെ മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി
മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് ഇന്നേക്ക് 51 വര്‍ഷം. പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിച്ചത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. ക്ലാസ് കട്ട് ചെയ്താണ് മമ്മൂട്ടി അന്ന് സിനിമയില്‍ അഭിനയിക്കാന്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ സെറ്റിലേക്ക് എത്തിയത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്.
അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമകളിലൊന്ന് കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രങ്ങളിലൊന്ന് തന്നെ മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി.
കെ.എസ്.സേതുമാധവനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. ഷീലയായിരുന്നു സത്യന്റെ നടി. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലൂടെ.
തന്റെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളാണ് തന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.