അനുബന്ധ വാര്‍ത്തകള്‍
- Theerppu Official Teaser 2:ഇന്ദ്രജിത്തും പൃഥ്വിരാജും നേര്‍ക്കുനേര്‍,തീര്‍പ്പ് ടീസര്‍ 2
- സ്റ്റേഡിയത്തിൽ ഡികെ വിളികൾ, ബൗണ്ടറി കടന്ന് ആരാധകരോട് ദേഷ്യപ്പെട്ട് മുരളി വിജയ്
- Theerppu Official Teaser | പൃഥ്വിരാജിന്റെ 'തീർപ്പ്', ടീസർ പുറത്തിറങ്ങി
- അപർണ ബാലമുരളിയുടെ 'സുന്ദരി ഗാര്‍ഡൻസ്', ആദ്യ ഗാനം പുറത്തിറങ്ങി
- അപർണ ബാലമുരളിയ്ക്കൊപ്പം നീരജ് മാധവ്,'സുന്ദരി ഗാര്‍ഡൻസ്' ആദ്യ ഗാനം
മുരളി എന്ന മഹാനടനോട് ബഹുമാനമായിരുന്നു,ഒരൊറ്റ സിനിമയില്‍ മാത്രം വര്‍ക്ക് ചെയ്തിട്ടുള്ളൂ:സലാം ബാപ്പു
മലയാളത്തിലെ പ്രിയ നടന് മുരളിയുടെ ഓര്‍മ്മകളിലാണ് സിനിമാലോകം. അദ്ദേഹത്തിനൊപ്പം ഒരു സിനിമയിലെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളൂ എന്ന് സംവിധായകന് സലാം ബാപ്പു. എന്നാല്‍ അതിനപ്പുറമുള്ള സൗഹൃദമമായിരുന്നു, സ്നേഹമായിരുന്നു ബഹുമാനമായിരുന്നു മുരളി എന്ന മഹാനടനോടെന്ന് അദ്ദേഹം പറയുന്നു.
'മുരളി ചേട്ടനോടൊപ്പം 'അച്ഛനുറങ്ങാത്ത വീട്' എന്ന ഒരൊറ്റ സിനിമ മാത്രം വര്‍ക്ക് ചെയ്തിട്ടൊള്ളൂവെങ്കിലും അതിനപ്പുറമുള്ള സൗഹൃദമമായിരുന്നു, സ്നേഹമായിരുന്നു ബഹുമാനമായിരുന്നു മുരളി എന്ന മഹാനടനോട്..
മുരളി ചേട്ടന് ഓര്‍മ്മദിനം'- സലാം ബാപ്പു കുറിച്ചു.
ഓഗസ്റ്റ് 6 2009ല്‍ മുരളി ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ അദ്ദേഹം കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു.