Theerppu Official Teaser 2:ഇന്ദ്രജിത്തും പൃഥ്വിരാജും നേര്‍ക്കുനേര്‍,തീര്‍പ്പ് ടീസര്‍ 2

കെ ആര്‍ അനൂപ്| Last Modified ശനി, 6 ഓഗസ്റ്റ് 2022 (10:15 IST)
പൃഥ്വിരാജിന്റെ തീര്‍പ്പ് റിലീസിന് ഒരുങ്ങുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി മാസങ്ങളായി റിലീസിന് കാത്തിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്കിന് പുറമേ ടീസര്‍ പുറത്തുവന്നിരുന്നു. കമ്മാര സംഭവത്തിനുശേഷം മുരളി ഗോപിയും സംവിധായകന്‍ രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.
ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. രതീഷ് അമ്പാട്ട്, മുരളി ഗോപി, വിജയ് ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :