അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി നന്നായി, പക്ഷേ സിബിഐ 5ല്‍ പ്രശ്നങ്ങള്‍ ഉണ്ട് !
- ലാലും ഷൈനും വിനായകനും പ്രധാനവേഷങ്ങളില്‍, 'പന്ത്രണ്ട്' ജൂണ്‍ 24ന് തിയേറ്ററുകളിലേക്ക്
- 'കടപ്പാട് മമ്മൂക്കയോട്'; മെഗാസ്റ്റാറിനൊപ്പം മൂന്ന് ചിത്രങ്ങളൊരുക്കി,ഈ സംവിധായകനെ പിടികിട്ടിയോ ?
- മോഹന്ലാലിനേക്കാള് മൂത്തത്, മമ്മൂട്ടിയേക്കാള്‍ താഴെ; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജഗദീഷിന്റെ പ്രായം അറിയുമോ?
- പുതിയ റെക്കോര്‍ഡ്, വിജയകുതിപ്പ് തുടര്‍ന്ന് വിക്രം
മമ്മൂട്ടിയുടെയും ലാല്‍ മീഡിയയുടെയും പേരില്‍ തട്ടിപ്പ്,നിയമനടപടികളുമായി മുന്നോട്ട്,ആരും പോയി വീഴാതിരിക്കുകയെന്ന് നിര്‍മ്മാതാവ് എന്‍ എം ബാദുഷ
മമ്മൂട്ടിയുടെയും ലാല്‍ മീഡിയ ലാല്‍,ലാല്‍ ജൂനിയര്‍, എന്നിവരുടെ പേരില്‍ തട്ടിപ്പ്.ദോഹ - ഖത്തര്‍ കേന്ദ്രീകരിച്ച് ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികള്‍ നടക്കുന്നതെന്നും ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാല്‍ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും സിനിമ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.
'ദോഹ - ഖത്തര്‍ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വര്‍ഷത്തോളമായി മമ്മൂക്കയുടെയും ലാല്‍ മീഡിയ ലാല്‍,ലാല്‍ ജൂനിയര്‍, എന്നിവരുടെ പേരിലും ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികള്‍ നടക്കുന്നതായി അറിഞ്ഞു. എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവില്‍ ഇല്ല. ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാല്‍ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും, ഇതിന്റെ പേരില്‍ നടന്ന പണമിടപാടുകളില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആയതിനാല്‍ ഇത്തരത്തിലുള്ള ഒരു തട്ടിപ്പില്‍ ആരും പോയി വീഴാതിരിക്കുക....'- എന്‍ എം ബാദുഷ കുറിച്ചു