ടോവിനോയുടെ 'തല്ലുമാല' ഓണത്തിന്, റിലീസ് പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (14:07 IST)

102 ദിവസത്തെ ഷൂട്ടിന് ശേഷം വളരെ വേഗത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കുകയാണ് തല്ലുമാല നിര്‍മാതാക്കള്‍. ടോവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഓണച്ചിത്രമായി ഓഗസ്റ്റ് 12ന് സിനിമ തിയേറ്ററുകളിലെത്തും.

നേരത്തെ പുറത്തിറങ്ങിയ തല്ലുമാലയിലെ ഗാനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു..നമ്മള്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും പരീക്ഷണാത്മകവും ആവേശകരവുമായ സിനിമയാണ് തല്ലുമാലയെന്ന് ആഷിക് ഉസ്മാന്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :