'കടപ്പാട് മമ്മൂക്കയോട്'; മെഗാസ്റ്റാറിനൊപ്പം മൂന്ന് ചിത്രങ്ങളൊരുക്കി,ഈ സംവിധായകനെ പിടികിട്ടിയോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (08:50 IST)
രാജാധിരാജക്കും മാസ്റ്റര്‍പീസിനും, ഷൈലോക്കിനും ശേഷം സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടി അല്ലാതെ ഒരു സിനിമ ചെയ്തത് പോലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. കാരണം അദ്ദേഹത്തിന് ആദ്യം 3പടങ്ങളും മെഗാസ്റ്റാറിന്റെ കൂടെ ആയിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം വിവിധ ലോക്കേഷനുകള്‍ നിന്ന് പകര്‍ത്തിയ തന്റെ ചിത്രങ്ങള്‍ ഓരോന്നായി പങ്കുവെച്ചിരിക്കുകയാണ് അജയ് വാസുദേവ്
അജയ് വാസുദേവ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് പകലും പാതിരാവും . കുഞ്ചാക്കോബോബനും രജീഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'മെഗാസ്റ്റാര്‍ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വാതന്ത്ര സംവിധായകനാകാന്‍ ദൈവഭാഗ്യം ഉണ്ടായ ആളാണ് ഞാന്‍.
പിന്നീട് അദ്ദേഹത്തിന്റെ തന്നെ മാസ്റ്റര്‍പീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. എന്റെ നാലാമത്തെ സിനിമ പകലും പാതിരാവും പാക്കപ്പ് ആയി നില്‍ക്കുമ്പോള്‍ എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ്'- അജയ് വാസുദേവ് പറഞ്ഞിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :