മമ്മൂട്ടി തന്നെ താരം, ഒപ്പം നിര്‍ത്തി ചിത്രങ്ങളെടുക്കാന്‍ മത്സരിച്ച് സിനിമ താരങ്ങളും

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 1 മാര്‍ച്ച് 2022 (09:08 IST)

ഇത് വേറെ തരം വെടിക്കെട്ടാണ് എന്നാണ് ഭീഷ്മപര്‍വം ചിത്രത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലെത്തിയ മമ്മൂട്ടിയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. സിനിമാതാരങ്ങളും നടനൊപ്പം ചിത്രങ്ങളെടുക്കാന്‍ മത്സരിച്ചു.















A post shared by Abu Salim (@actor_abu_salim)

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായി മമ്മൂട്ടി സിനിമയില്‍ മുഴുനീളം ഉണ്ടാകും.തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വിവേക് ഹര്‍ഷനും നിര്‍വഹിക്കുന്നു.സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :