ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ ചിത്രമാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ പണം വാരി സിനിമകളിലൊന്നായി. ഒട്ടേറെ വിവാദങ്ങളിലൂടെ ചിത്രം കടന്നു പോയെങ്കിലും 250 കോടിയിലധികം ആഗോളത്തലത്തിൽ നേടുകയും ചെയ്തു. ഗുജറാത്ത് കലാപത്തെ കുറിച്ച് കാണിച്ച രംഗങ്ങളായിരുന്നു ചിത്രത്തിൽ വിവാദമായി മാറിയത്. ഇതിന് പിന്നാലെ മോഹൻലാൽ മാപ്പെഴുതി തന്ന കടലാസ് തന്റെ കയ്യിലുണ്ടെന്നും മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്നും വെളിപ്പെടുത്തി...