അനുബന്ധ വാര്‍ത്തകള്‍
- Hridayapoorvam Movie Social Media Response: മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത കഥ; മോഹൻലാൽ ഹൃദയം കീഴടക്കിയോ?
- ഇക്കുറി ഓണം നിറവയറുമായി, കുഞ്ഞതിഥിയെ പ്രതീക്ഷിച്ച് ദുർഗാകൃഷ്ണ, ചിത്രങ്ങൾ
- Lakshmi Menon: സിനിമയിൽ നിന്നും ഫീൽഡ് ഔട്ട് ആയി, ഒന്ന് നന്നാക്കൂ എന്ന് അമ്മ; നടി ലക്ഷ്മി മേനോൻ ഒളിവിൽ
- Alia Bhatt: 'ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ഒന്നും അല്ലല്ലോ പുറത്തുവന്നത്?'; ആലിയയോട് നടി പായൽ
- നഷ്ടമായത് 23 ലക്ഷം; വിശ്വാസ വഞ്ചനയ്ക്ക് ഷാരൂഖ് ഖാനും ദീപികയ്ക്കുമെതിരെ പൊലീസിൽ പരാതി
Hridayapoorvam First Responses: കുടുംബപ്രേക്ഷകരെ കയ്യിലെടുത്തോ? ഹൃദയപൂർവം ആദ്യപ്രതികരണങ്ങൾ പുറത്ത്
Hridayapoorvam
സിനിമയുടെ കഥ, അഭിനേതാക്കളുടെ പ്രകടനങ്ങള്‍, സിനിമാറ്റോഗ്രഫി എന്നിവ മികച്ച് നില്‍ക്കുന്നതായും ലാലേട്ടന് ഇത്തവണ കുടുംബങ്ങളെ സാധിച്ചതായും ആരാധകര്‍ പറയുന്നു. സത്യന് അന്തിക്കാട് സ്റ്റാമ്പ് പതിച്ച രീതിയില്‍ അധികം ഡ്രാമയില്ലാതെ ഒരു ചെറിയ കഥാതന്തുവില്‍ വികസിക്കുന്ന സിനിമയാണ് ഹൃദയപൂര്‍വം. ഒട്ടും നാടകീയത ഇല്ലാതെയുള്ള കഥയും അഭിനേതാക്കളുടെ പ്രകടനവുമാണ് സിനിമയ്ക്കുള്ളത്. അതേസമയം കാര്യമായ ട്വിസ്റ്റുകളോ ഡ്രാമയോ ഇല്ലാ എന്നതിനാല്‍ തന്നെ സിനിമയില്‍ പലപ്പോഴും ക്രിഞ്ചുകളുടെ ആവര്ത്തനമുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ കുടുംബപ്രേക്ഷകര്‍ ഒന്നിച്ചെത്തുന്ന ഓണക്കാലത്ത് സിനിമ കുടുംബങ്ങളെ തൃപ്തിപ്പെടുത്തുമെന്നാണ് മിക്ക ആരാധകരുടെയും പ്രതികരണം.
അടുത്തിടെയായുള്ള ആക്ഷന്‍ സിനിമകളുടെ അതിപ്രസരത്തില്‍ ചെറിയ സുന്ദരമായ ഒരു സത്യന് അന്തിക്കാട് സിനിമയ്ക്കാണ് പ്രേക്ഷകര്‍ പ്രാധാന്യം നല്കുന്നതെങ്കില് വരും ദിവസങ്ങളില്‍ സിനിമയ്ക്ക് തിരക്കേറുമെന്ന് ഉറപ്പാണ്. അധികം ട്വിസ്റ്റുകളോ ചടുലമായ സംഘട്ടനമോ ഒന്നും ഇല്ലാതെ ഒരു ചെറിയ കുഞ്ഞുപടമാണ് ഓണക്കാലത്ത് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ധൈര്യമായി ഹൃദയപൂര്‍വത്തിന് ടിക്കറ്റെടുക്കാം.