അനുബന്ധ വാര്ത്തകള്
- വാഴയിലയിൽ ആഹാരം കഴിയ്ക്കുന്ന ശീലത്തിലേയ്ക്ക് മടങ്ങിക്കോളു, അത്രയ്ക്കുണ്ട് ആരോഗ്യ ഗുണങ്ങൾ !
- ഫ്രീസറിനുള്ളിൽ ഒട്ടിച്ചേർന്ന നിലയിൽ യുവതികളുടെ മൃതദേഹങ്ങൾ, യുവവ് അറസ്റ്റിൽ
- ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്ക് കൊറോണ എന്ന് അനുമാനം, ഫലം ലഭിച്ചാലെ സ്ഥിരീകരിയ്ക്കാനാകു എന്ന് ആരോഗ്യമന്ത്രി
- കൊറോണ വൈറസ്: ചൈനയിൽ മരണം 304ആയി, രോഗം സ്ഥിരീകരീച്ചത് 14,499 പേർക്ക്
- കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു, രോഗബാധ കണ്ടെത്തിയത് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തള്ളയാൾക്ക്
തൻമാത്രയിലെ നഗ്നരംഗത്തെ കുറിച്ച് ബ്ലെസി എന്നോട് പറഞ്ഞിരുന്നില്ല: മോഹൻലാൽ
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ബ്ലസി ഒരുക്കിയ തൻമാത്രയിലെ രമേഷൻ നായർ. അൽഷിമേഴ്സ് രോഗിയായി മോഹൻലാൽ സ്ക്രീനിൽ എത്തിയപ്പോൾ അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് അറിയാതെ മലയാളി വിസമയിച്ചു പോയി. ഇപ്പോഴിതാ ആ കഥാപാത്രത്തെ കുറിച്ചും തൻമാത്ര എന്ന സിനിമയെ കുറിച്ചും മോഹൻലാൽ സംസാരിക്കുകയാണ്.
യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് തന്മാത്രയിൽ അഭിനയിച്ചത് എന്ന് മോഹൻലാൽ പറയുന്നു. തന്മാത്ര എന്ന സിനിമ എന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരുന്നില്ല. കാരണം കാര്യമായ പഠനങ്ങൾ ഒന്നും നടത്താതെയാണ് ആ സിനിമയിൽ അഭിനയിച്ചത്. അൽഷിമേഴ്സ് എന്നത് ഒരു രോഗാവസ്ഥയാണ്. അത്തരത്തിൽ ഉള്ള ഒരാളെ കണ്ടുപഠിക്കാനും സാധിച്ചിരുന്നില്ല. പക്ഷേ വാർദ്ധക്യത്തിൽ ഓർമ്മ നഷ്ടപ്പെട്ട അച്ഛനെ ഞാൻ കണ്ടിട്ടുണ്ട്.
എങ്ങനെയാണ് ഈ കഥാപാത്രത്തെ ചെയ്തത് എന്ന് ഒരുപാട് ഡോക്ടർമാർ എന്നോട് ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ അറീയില്ല. തന്മാത്രയിൽ ഞാൻ നഗ്നനായി അഭിനയിച്ചിരുന്നു. എന്നാൽ ആ സീൻ പിന്നീട് സെൻസർ ചെയ്തു. റിലീസ് ചെയ്ത് രണ്ട് ദിവസം ആ സീൻ കാണിച്ചിരുന്നു പിന്നീട് എന്തുകൊണ്ടോ അത് സിനിമയിൽനിന്നും ഒഴിവാക്കി.
വളരെ വൈകാരികമായ രംഗമായിരുന്നു അത്. ഭാര്യയോടൊപ്പം കട്ടിലിൽ കിടക്കുന്ന രമേശൻ നായർ പല്ലിയെ ഓടിയ്ക്കാൻ പരിസരം മറന്നു ഓടുന്നതാണ് രംഗം. എന്നാൽ ഈ രംഗത്തെ കുറിച്ച് ബ്ലസി എന്നോട് പറഞ്ഞിരുന്നില്ല. എന്തുകൊണ്ട് പറഞ്ഞില്ല എന്നും ഞാനും ചോദിച്ചില്ല. ആ രംഗത്തിലേ വേണമെങ്കിൽ ഒരു കസേരയോ മേഷയോ വച്ച് നഗ്നത മറയ്ക്കാമായിരുന്നു എന്നാൽ അങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്ക് ആർക്കും തോന്നിയില്ല. എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു രമേശൻ നായർ മോഹൻലാൽ പറഞ്ഞു.