കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു, രോഗബാധ കണ്ടെത്തിയത് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തള്ളയാൾക്ക്

വെബ്‌ദുനിയ ലേഖകൻ| Last Updated: ഞായര്‍, 2 ഫെബ്രുവരി 2020 (10:05 IST)
കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽനിന്നുമെത്തിയ മറ്റൊരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. രോഗി ഐസോലേഷ്ൻ വാർഡിൽ ചികിത്സയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ രോഗ ബാധിതരുടെ എണ്ണം രണ്ടായി.

രോഗ ലക്ഷണങ്ങളെ തുടർന്ന് ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന ഒരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് വിവരം, സംസ്ഥാനത്ത് രണ്ടാമതും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :