ഫ്രീസറിനുള്ളിൽ ഒട്ടിച്ചേർന്ന നിലയിൽ യുവതികളുടെ മൃതദേഹങ്ങൾ, യുവവ് അറസ്റ്റിൽ

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 2 ഫെബ്രുവരി 2020 (11:47 IST)
ലണ്ടൻ: ഫ്രീസറിനുള്ളിൽനിന്നും രണ്ട് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി. ഈസ്റ്റ് ലങ്ങനിലെ കാനിങ് ടൗണിലായിരുന്നു സംഭവം. വാൻഡംക്ലോസിലെ താമസക്കാരനായ സയ്യിദ് യൂനുസ് എന്നയാൾക്കെതിരെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയത്.

ഫെബ്രുവരി 14ന് ഇയാളെ വിംബിൾടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 2019 ഏപ്രിൽ 26നായിരുന്നു കേസിനാസ്പദമായ സംഭവം 35കാരിയായ മിഹ്റികാന മുഫ്തയെ കാണാതയ സംഭവത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ യുവാവിനെ വീട്ടിലെ ഫ്രീസറിൽനിന്നും മിഹ്റിക്കാന്റെയും 38കാരിയായ
ഹെന്റീത് സുക്സിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

എന്നാൽ മൃതദേഹത്തോട് അനാദരവ് കാട്ടി എന്ന കുറ്റമാണ് യൂനുസിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ യൂനുസ് തന്നെയാണ് കൊലപാതകി എന്ന് കണ്ടെത്തുകയായിരുന്നു, കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹങ്ങളിൽ മാരകമായ മുറിവുകൾ കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :