അനുബന്ധ വാര്‍ത്തകള്‍
- ഇന്നലെ കണ്ട ലൊക്കേഷന്‍ ചിത്രം പോസ്റ്ററാക്കി മാറ്റി ഷാജി കൈലാസ്, പൃഥ്വിരാജിന്റെ 'കാപ്പ' ഒരുങ്ങുന്നു
- Kaappa Pooja: കടുവയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകന് ഷാജി കൈലാസും,കാപ്പയുടെ ചിത്രീകരണം ആരംഭിച്ചു
- ആളാകെ മാറി,ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അന്ന ബെന്‍
- മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം, മൂന്ന് നായികമാര്‍, ബി ഉണ്ണികൃഷ്ണന് ചിത്രത്തിന് പേരായില്ല !
- Mahaveeryar Trailer | രാജാവായി ആസിഫ് അലി നിവിന്‍പോളി സന്യാസിയും,ടൈം ട്രാവലും കൗതുകങ്ങളും ഒളിപ്പിച്ച് 'മഹാവീര്യര്‍' ട്രെയിലര്‍
മധു...കൊട്ട മധുവാകും മുമ്പ്, 'കാപ്പ' സെറ്റില്‍ നിന്ന് പൃഥ്വിരാജ് നല്‍കിയ അപ്‌ഡേറ്റ്
കടുവയുടെ വിജയത്തിനുശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന കാപ്പ (Kaapa) ഒരുങ്ങുകയാണ്. ജൂലൈ 15ന് തിരുവനന്തപുരത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണം 60 ദിവസത്തോളം നീളും. ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ലൊക്കേഷനില്‍ നിന്ന് അപ്‌ഡേറ്റ് നല്‍കി പൃഥ്വിരാജ്. താന്‍ അവതരിപ്പിക്കുന്ന മധു എന്ന കഥാപാത്രം കൊട്ട മധു ആകുന്നതിനു മുമ്പുള്ള ഭാഗങ്ങളാണ് ചിത്രീകരിക്കുന്നതെന്ന് നടന്‍ പറയുന്നു.
പൃഥ്വിരാജിന്റെ മാസ്സ് ലുക്കിലുള്ള പോസ്റ്റര്‍ അടുത്തിടെ ഷാജി കൈലാസ് പുറത്തിറക്കിയിരുന്നു.ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങള്‍ ചിത്രത്തിലുണ്ട്.
സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ജസ്റ്റിന്‍ വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.