Mahaveeryar Trailer | രാജാവായി ആസിഫ് അലി നിവിന്‍പോളി സന്യാസിയും,ടൈം ട്രാവലും കൗതുകങ്ങളും ഒളിപ്പിച്ച് 'മഹാവീര്യര്‍' ട്രെയിലര്‍
കെ ആര്‍ അനൂപ്|
Last Modified ശനി, 9 ജൂലൈ 2022 (09:02 IST)
നിവിന്‍ പോളി (Nivin Pauly), ആസിഫ് അലി (Asif Ali) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'മഹാവീര്യര്‍' (Mahaveeryar) ട്രെയിലര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.
ആസിഫ് അലി രാജാവായി വേഷമിടുമ്പോള്‍ നിവിന്‍പോളി സന്യാസിയായാണ് ട്രെയിലറില്‍ കാണാനായത്. കോടതിയില്‍ തുടങ്ങി ചിത്രപുരി എന്ന ഗ്രാമത്തിന്റെ കഥയിലേക്ക് കടക്കുന്ന ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് കൗതുകമായി.എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്.ചിത്രം ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും