1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Priya Warrier about Bro Daddy film

ബ്രോ ഡാഡിയിലെ നായികവേഷം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കലക്കിയേനെ; ഇഷ്ട കഥാപാത്രത്തെ കുറിച്ച് പ്രിയ വാര്യര്‍

Priya Warrier about Bro Daddy film
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ നായികവേഷം ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നെന്ന് നടി പ്രിയ വാര്യര്‍. തനിക്ക് അഭിനയിക്കണമെന്ന് തോന്നിയ മലയാള ചിത്രത്തെ പറ്റി ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയ.
 
'മിക്കവാറും എല്ലാ സിനിമകളും കാണുമ്പോഴും തോന്നാറുണ്ട്. ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് എല്ലാവര്‍ക്കും തോന്നുന്ന കാര്യം തന്നെയാണ്. അടുത്തിടെ ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ എന്ന തോന്നിയത് അല്ലെങ്കില്‍ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴാണ്. അത് ഞാനെന്റെ മാനേജര്‍ വിവേകേട്ടന്റെ അടുത്ത് പറയുകയും ചെയ്തു. ആ റോള്‍ കിട്ടുകയായിരുന്നെങ്കില്‍ കലക്കിയേനേയെന്ന്,' പ്രിയ വാര്യര്‍ പറഞ്ഞു.
 
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടിയായി പ്രിയ മാറി.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മധു...കൊട്ട മധുവാകും മുമ്പ്, 'കാപ്പ' സെറ്റില്‍ നിന്ന് പൃഥ്വിരാജ് നല്‍കിയ അപ്‌ഡേറ്റ്