ഇന്നലെ കണ്ട ലൊക്കേഷന്‍ ചിത്രം പോസ്റ്ററാക്കി മാറ്റി ഷാജി കൈലാസ്, പൃഥ്വിരാജിന്റെ 'കാപ്പ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Updated: ശനി, 16 ജൂലൈ 2022 (10:47 IST)
പൃഥ്വിരാജ് ചിത്രം കാപ്പയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. അടുത്തുള്ള 60 ദിവസങ്ങള്‍ നടന്‍ ചിത്രീകരണ സംഘത്തിനൊപ്പം ഉണ്ടാകും. ആദ്യദിനത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം പൃഥ്വിരാജ് തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അതേ ചിത്രങ്ങള്‍ ഉപയോഗിച്ച് കൊണ്ട് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

കടുവയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയുടെ ആരാധകരും നോക്കി കാണുന്നത്.

ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങള്‍ ചിത്രത്തിലുണ്ട്.

സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ജസ്റ്റിന്‍ വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :