1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Lokah Chapetr One Box Office Collection so far

Lokah Chapter One: എമ്പുരാനും തുടരുവും വീഴുമോ? 200 കോടിയിലേക്ക് കുതിച്ച് ലോക

കല്യാണി പ്രിയദർശൻ നായികയായ ലോക ചാപ്റ്റർ 1 ചന്ദ്ര എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുന്ന കാഴ്ചയാണ് കാണാനാകുന്നത്.

Lokah Day 6 Box Office, Lokah vs Hridayapoorvam, Lokah Day 5 Box Office Collection, Lokah Hridayapoorvam Box Office, Lokah vs Hridayapoorvam Box Office Day 6, Lokah Hridayapoorvam Collection, Lokah and Hridayapoorvvam First Day Collection Report, Lok
യാതൊരു ഹൈപ്പുമില്ലാതെ വന്ന് ഹിറ്റടിക്കുന്ന ചിത്രങ്ങളുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, 2018 എന്നിവ ആ ലിസ്റ്റിൽ ഉൾപ്പെടുത്താം. മുൻവിധികളെ കാറ്റിൽ പറത്തിക്കൊണ്ട് തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച സിനിമകളാണിവ. അക്കൂട്ടത്തിൽ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോകയുമുണ്ട്. കല്യാണി പ്രിയദർശൻ നായികയായ ലോക ചാപ്റ്റർ 1 ചന്ദ്ര എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുന്ന കാഴ്ചയാണ് കാണാനാകുന്നത്.
 
ഓണം ദിനങ്ങളായതിനാൽ കളക്ഷനിൽ വമ്പൻ മാറ്റം തന്നെ ലോകയ്ക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ലോക തിയറ്ററുകളിൽ എത്തി പതിനൊന്ന് ദിവസം പിന്നിടുമ്പോൾ ആ​ഗോള തലത്തിൽ ഇതുവരെ ചിത്രം നേടിയ കണക്കുകൾ പുറത്തുവരികയാണ്. വൈകാതെ തന്നെ ലോക 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 
 
ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 168.25 കോടിയാണ് ലോക ആ​ഗോള തലത്തിൽ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസത്തെ കളക്ഷനാണിത്. ഇന്ത്യ നെറ്റ് കളക്ഷൻ 72.35 കോടിയും ​ഗ്രോസ് കളക്ഷൻ 84.55 കോടിയുമാണ്. ഓവർസീസിൽ നിന്നും 83.70 കോടി രൂപയാണ് ലോക നേടിയിരിക്കുന്നത്.
 
കേരളത്തിൽ 51.75 കോടിയാണ് പത്ത് ദിവസത്തെ ലോകയുടെ കളക്ഷൻ. കർണാടക- 7.88 കോടി, തെലങ്കാന, ആന്ധ്രാപ്രദേശ്- 10.1 കോടി, തമിഴ്നാട്- 10.85 കോടി എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. രണ്ടാം ശനിയാഴ്ച 10 കോടി രൂപയായിരുന്നു ലോക നേടിയത്. ഗംഭീര ബുക്കിം​ഗ് ആണ് ഇപ്പോൾ ലോകയ്ക്ക് നടന്നു കൊണ്ടിരിക്കുന്നത്. 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
Kamal Hassan and Rajnikanth: 46 വർഷങ്ങൾക്ക് ശേഷം അത് സംഭവിക്കുന്നു! ത്രില്ലടിച്ച് ആരാധകർ