കേരളത്തിൽ സർപ്രൈസ് ഹിറ്റടിച്ച സു ഫ്രം സോ ഒടിടിയിലേക്ക്, എവിടെ, എപ്പോൾ കാണാം?

Su from So, OTT release, OTT updates, Mollywood,സു ഫ്രം സോ,ഒടിടി റിലീസ്, ഒടിടി അപ്ഡേറ്റ്സ്, മോളിവുഡ്
അഭിറാം മനോഹർ| Last Modified ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (19:28 IST)
കേരളത്തിലടക്കം തിയേറ്ററുകളില്‍ വിജയം നേടിയ കന്നഡ സിനിമയായ സു ഫ്രം സോ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ചെറിയ ബജറ്റില്‍ വന്ന സിനിമ കന്നഡയ്ക്ക് പുറമെ കേരളത്തിനകത്തും മികച്ച വിജയം സ്വന്തമാക്കിയിരുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ബുദ്ധ ഫിലിംസാണ് സിനിമയുടെ നിര്‍മാണം.

ജെ പി തുമിനാടാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. തുമിനാട് തന്നെയാണ് സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നതും. ഷാനില്‍ ഗൗതം, ദീപക് രാജ് പാണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരെ, രാജ് ബി ഷെട്ടി തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ 9 മുതലായിരിക്കും സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :