അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്, 'ഏജന്റ്' വരുന്നു
- ഹോമിന് ശേഷം വീണ്ടും ഇന്ദ്രന്‍സിനൊപ്പം,നടന്റെ സെറ്റിലെ പെരുമാറ്റം കണ്ടു പലരും പലതും പഠിക്കേണ്ടതുണ്ടെന്ന് നിര്‍മ്മാതാവ് ഷിബു ജി. സുസീലന്‍
- മാസ് തന്നെ, മീശ പിരിച്ച് മോഹന്‍ലാല്‍, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്
- മുംബൈയിലേക്ക് പറന്ന് നടന് ചിമ്പു
- സുരാജ് വെഞ്ഞാറമൂടിനൊപ്പം ആസിഫ് അലി, അണിയറയില്‍ പുതിയ ചിത്രം, അഭിനേതാക്കളെ തേടി നിര്‍മ്മാതാക്കള്‍
ലോഹിതദാസിന് പൂര്‍ത്തിയാക്കാനാവാതെ പോയ ചിത്രം, നായികയായി മീര ജാസ്മിന്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍
ഇന്ത്യന്‍ സിനിമയ്ക്ക് ലോഹിതദാസ് സമ്മാനിച്ച നടിയാണ് മീര ജാസ്മിന്‍.2001ല്‍ അദ്ദേഹം സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി സിനിമയിലെത്തിയത്.സംവിധായകന്‍ ബ്ലെസിയാണ് മീരയെ ലോഹി മുന്നില്‍ പരിചയപ്പെടുത്തിയത്.
കസ്തൂരിമാന്‍, ചക്രം എന്നീ ലോഹിതദാസ് ചിത്രങ്ങളിലും പിന്നീട് മീര ജാസ്മിന്‍ അഭിനയിച്ചു. എന്നാല്‍ ഈ കൂട്ടത്തില്‍ പൂര്‍ത്തിയാക്കാതെ പോയ സിനിമയാണ് 'ചെമ്പട്ട്'.കൊടുങ്ങല്ലൂര്‍ ഉത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയുടെ ചിത്രീകരണം വിരലിലെണ്ണാവുന്ന ദിവസങ്ങളെ നടന്നുള്ളൂ.കൊടുങ്ങല്ലൂര്‍ ഉത്സവത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ച് സീനുകള്‍ ഷൂട്ട് ചെയ്തു. എന്നാല്‍ ആ ചിത്രം പൂര്‍ത്തിയാക്കാന്‍ ലോഹിതദാസിന് കഴിഞ്ഞില്ല.