കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (08:57 IST)
സുരാജ് വെഞ്ഞാറമൂടിനൊപ്പം ആസിഫ് അലിയും ഒന്നിക്കുന്നു. അണിയറയില്‍ പുതിയൊരു ചിത്രം ഒരുങ്ങുകയാണ്. മലയാളത്തിലെ പ്രശസ്ത രണ്ടു ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ഇപ്പോഴിതാ സിനിമയിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍.
'പ്രിയ അഭിനയ പ്രേമികളെ, പുതുവര്‍ഷം റിലീസ് ചെയ്യുന്നൊരു പുത്തന്‍ പടത്തില്‍ അഭിനയിച്ചാലോ?! വൈകണ്ട. ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്‌തോളൂ. അപ്പോ Happy
new year in advance. #NB : ആക്റ്റിങ്ങില്‍ രജിസ്റ്റര്‍ ചെയ്യുന്ന/ചെയ്തിരിക്കുന്ന എല്ലാ പ്രൊഫൈലുകളും മാറ്റിനിയുടെ എല്ലാ കാസ്റ്റിങ് കോളുകളുടെയും ഭാഗമാകാന്‍ (കാലാവധി അനുസരിച്ച് )യോഗ്യത നേടിയിട്ടുള്ളതാണ്.'- അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു.