അനുബന്ധ വാര്‍ത്തകള്‍
- വ്യാജവാഗ്ദാനങ്ങൾ നൽകി പോൺ റാക്കറ്റ് നടത്തിപ്പ്: നടി നന്ദിത ദത്ത അറസ്റ്റിൽ
- യുപിയിൽ കൊവിഡ് കേസുകൾ 95 ശതമാനം കുറഞ്ഞു, യോഗി മോഡൽ വിജയമെന്ന് ഉത്തർപ്രദേശ്
- ഡെയ്ൽ സ്റ്റെയ്ൻ റോൾമോഡെലെന്ന് ശിവം മാവി, ലൈവിനിടെ കണ്ണീരണിഞ്ഞ് സ്റ്റെയ്ൻ
- ക്രിക്കറ്റിലെ റോൾ മോഡൽ ഇന്ത്യൻ താരം: മനസ്സ് തുറന്ന് ദേവ്ദത്ത് പടിക്കൽ
- ജനപ്രിയ മോഡൽ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിച്ച് റെനോ !
ഫോട്ടോഷൂട്ടിനിടെ പുലി ആക്രമിച്ചു, മോഡലിന് ഗുരുതര പരിക്ക്
ഫോട്ടോഷൂട്ടിനിടെ ജർമൻ മോഡലിന് നേരെ പുള്ളിപുലിയുടെ ആക്രമണം. ജർമൻ മോഡലായ ജെസീക്ക ലെയ്‌ഡോൾഫിനാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്.
ബിർജിറ്റ് സ്റ്റാഷ് എന്ന 48 കാരിയുടെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഫോട്ടോഷൂട്ട്. ചിത്രങ്ങൾ ആരാണ് പകർത്തിയതെന്നോ ആർക്ക് വേണ്ടിയാണ് പകർത്തിയതെന്നോ ഉള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റ ജസീക്ക അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി.
ബിർജിറ്റിന്റെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് മൃഗങ്ങളെ പരസ്യചിത്രങ്ങൾക്കായി നൽകാറുണ്ട്. എന്നാൽ ഈ മൃഗങ്ങൾ ആരെയും ആക്രമിച്ചതായി റിപ്പോർട്ടില്ല.